സസ്‌പെൻഷൻ നടപടി; ഇന്ന് എല്ലാ മെഡിക്കൽ കോളജുകളിലും ഒ.പി ബഹിഷ്‌കരിക്കുമെന്ന് ഡോക്ടർമാരുടെ സംഘടനകള്‍
ഡിസ്ചാർജ് ചെയ്ത കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത ഡോക്ടർമാരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരണമെന്നാണ് ഡോക്ടർമാരുടെ സംഘടനകളുടെ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് എല്ലാ മെഡിക്കൽ കോളജുകളിലും രണ്ട് മണിക്കൂർ ഒ.പി ബഹിഷ്‌കരിക്കും.